പിഞ്ചുകുഞ്ഞുമായി പോലീസുകാരനും ഭാര്യയും ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : പിഞ്ചുകുഞ്ഞുമായി പോലീസുകാരനും ഭാര്യയും ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അഹമ്മദാബാദിലെ വസ്ത്രാപൂര്‍ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ കുല്‍ദീപ് സിങ്ങ് യാദവ്, ഭാര്യ റിദ്ദി, മൂന്ന് വയസുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്. കുല്‍ദീപ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഗോട്ടാ പ്രദേശത്തെ ഫ്‌ലാറ്റിലെ 12ാം നിലയിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ദമ്പതികള്‍ മകളോടൊപ്പം കെട്ടിടത്തില്‍ നിന്നും ചാടിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.

മൂന്നുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. റിദ്ദിയാണ് ആദ്യം ചാടിയതെന്നും പിന്നാലെ കുല്‍ദീപ് മകളെയും എടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നെന്ന് സമീപവാസികളിലൊരാള്‍ പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ വഴക്കിടല്‍ പതിവാണെന്നും അതേ ഫ്‌ലാറ്റില്‍ താമസിക്കുന്ന യാദവിന്റെ സഹോദരി അഭിപ്രായപ്പെട്ടതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...