വിവാഹബന്ധം വേർപെടുത്തിയ ഭാര്യ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്ന് കുടുംബകോടതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മുസ്ലിം നിയമപ്രകാരം ഖുൽഅ് ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നും കണ്ണൂർ കുടുംബകോടതി ഉത്തരവിട്ടു. മഹ്ർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തരവ്. ചാല സ്വദേശി നൽകിയ കേസിലാണ് ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടത്. 2022 ജൂൺ 17ന് ആണ് ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ന്യൂസിലൻഡിൽ ജോലി ചെയ്യുകയായിരുന്നു ഹർജിക്കാരൻ.

വിവാഹശേഷം ഭാര്യയെ മുൻധാരണ പ്രകാരം ന്യൂസിലൻഡിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ ഉൾപ്പെടെ എടുത്തശേഷം ഭാര്യ അവിടേക്ക് പോകാൻ വിസമ്മതിച്ചു. പിന്നീട് ഖുൽഅ് നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേർപെടുത്തിയശേഷം എതിർകക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്നാണ് കുടുംബകോടതിയിൽ കേസ് നൽകിയത്. ഹർജിക്കാരനുവേണ്ടി അഡ്വ. പി.പി. മുബശ്ശിറലി ഹാജറായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമുദ്രാതിർത്തി ലംഘിച്ചു ; മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

0
ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 4 ജില്ലകളിൽ റെഡ് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല്...

കോന്നിക്കാരെ അവഗണിച്ചു ; മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ

0
കോന്നി: മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ....

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും ; തമിഴ്നാട് കമ്പം കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന്...

0
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം...