ഗണേശിന്‍റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ , പറയേണ്ടി വന്നാൽ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്നും ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാൽ ഞാൻ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴക്കൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഗണേഷ് കുമാറിന് മറുപടി പറയാത്തത്. യഥാർത്ഥത്തിൽ ഇതൊക്കെ നീതിയാണോ? ഗണേശിന്‍റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ.

ഇന്നു ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്ന ആൾ ഞാൻ മാത്രമായിരിക്കും. ഇതിന്‍റെ ഉൾക്കഥകൾ എല്ലാം എനിക്കറിയാം. ഗണേഷ്കുമാറിന് എന്തു ഗുണം കിട്ടാനാണ് ഉമ്മൻചാണ്ടിയെ വേട്ടയാടുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു. മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്? ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടി എന്ന് പൊതുസമൂഹത്തിന് അറിയാം. കല്ലറയിൽ കൊണ്ട് പോസ്റ്റർ വെച്ച് ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...

ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഒന്നിക്കണം ; ആഹ്വാനവുമായി ഇറാൻ പരമോന്നത നേതാവ്

0
ടെഹ്‌റാൻ : പശ്ചിമേഷ്യൻ യുദ്ധം ആറു മാസം പിന്നിടുമ്പോൾ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ...