കുടുംബങ്ങളുടെ വീട് സന്ദർശനം, വിവാഹ തീയതിവരെ ചർച്ചയായി ; ഡോ. റുവൈസ് പിന്മാറിയത് അവസാന നിമിഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ.റുവൈസിന് വാട്സ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.

അറസ്റ്റിലാകുന്നതിന് മുമ്പ് ഷെഹ്ന അയച്ച സന്ദേശം റൂവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പോലീസിന് ലഭിച്ചു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റൂവൈഎസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തി. അവസാന നിമിഷമാണ് റൂവൈസും ബന്ധുക്കളും പിന്മാറിയത്.

വിവാഹത്തിനായി ഷഹനയുടെ വീട് പെയിന്‍റ് അടിച്ച് മോടികൂട്ടിയിരുന്നു. റൂവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റൂവൈസിൻ്റെ അച്ഛനെ കുറിച്ചാണ് മൊഴിയിൽ പ്രത്യേകിച്ച് പറയുന്നത്. റൂവൈഎസും ബന്ധുക്കളും സ്വർണത്തിനും പണത്തിനുവേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷെഹ്നയുടെ ആത്മഹത്യ കുറിപ്പിലും വ്യക്തമാണ്. ഗവർണ്ണർ ഷഹനയുടെ വീട് സന്ദർശിച്ചു. തിങ്കാളാഴ്ച റൂവൈസിൻ്റെ കസ്റ്റഡിയിൽ ലഭിക്കും. ഇതിനകം റൂവൈഎസിൻ്റെ ബന്ധുക്കളെ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കും. അതിനിടെ ഐഎംഎയിൽ നിന്നും റൂവൈസിനെ സസ്പെൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ഇനിമുതൽ കിടപ്പുരോഗികൾക്കുമാത്രം വീട്ടിലെത്തിക്കാൻ തീരുമാനം ; സഹകരണ ബാങ്കുകളെ ഒഴിവാക്കും

0
തിരുവനന്തപുരം : സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾവഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള...

വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയാണെന്നത് പ്രശ്നമില്ല ; ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകുമെന്ന്...

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥൻ്റെ മൂക്കിൻ്റെ പാലം തകർത്തു ; സഹോദരങ്ങൾ അറസ്റ്റിൽ

0
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട്...

കള്ളക്കടൽ മുന്നറിയിപ്പ് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത നിർദേശം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ...