ചാലക്കുടി: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ . പരിയാരം ചെങ്ങാട്ടു വീട്ടില്‍ അരുണിനെ (36)യാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത് . പ്രതിയുടെ അടിയേറ്റ് പരിക്കേറ്റ സഹോദരന്‍ അനീഷ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് .
ജനുവരി ഒന്നിന് പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത് . ഏറെക്കാലമായി തുടരുന്ന സ്വത്തുതര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു . അടിപിടിക്കിടെ അനീഷിനെ അരുണ്‍ വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു . പിന്നീട് ഒളിവില്‍ പോയ യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.