കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കുന്നത്തൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. കോവൂര്‍ ഗവ.സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനുവാണ് (45) മരിച്ചത്. ഭാര്യ ലീനയെ ഗുരുതര പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലത് കൈയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം.

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടന്ന ലീനയെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം വീട്ടിനുള്ളില്‍ കയറിയ ബിനു തൂങ്ങിമരിക്കുകയായിരുന്നു. ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന ലീന ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതല്‍ ഇരുവരും വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ബിനുവിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
ശ്രദ്ധിക്കുക : ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...