ചക്കരക്കല്‍ : ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിപ്പൊയിലില്‍ കുടുംബ വഴക്കിനിടെ പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കുനിയില്‍ രാജനാണ് (60) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യ റീത്തയുടെ സഹോദരീ ഭര്‍ത്താവ് രവീന്ദ്രനെ ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് സംഭവം.
വഴക്കിനിടെ തറയില്‍ തലയിടിച്ച് വീണ രാജനെ കണ്ണൂര്‍ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്‌ച്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു, മകന്‍: രാഹുല്‍. തിരുവനന്തപുരം സ്വദേശിയാണ് രാജന്‍. ചക്കരക്കല്‍ പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് പുര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടംബത്തിന് കൈമാറും. രവിന്ദ്രന്‍ വിരാജ്‌പേട്ട സ്വദേശിയാണ്.