പെൺസുഹൃത്തിനെ കാണാനായി പോയ യുവാവിനെ തല്ലിക്കൊന്ന് വീട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിച്ചയച്ച പെൺസുഹൃത്തിനെ കാണാനായി പോയ യുവാവിനെ തല്ലിക്കൊന്നു. ഉത്തർ പ്രദേശിലാണ് സംഭവം. 18കാരിയായ മനീഷയെ കാണാൻ ചെന്ന 35കാരനായ രവിയെ ആണ് വീട്ടുകാർ മൃഗീയമായി കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടി കെട്ടിയിട്ട് വടി കൊണ്ട് അടിക്കുകയായിരുന്നു. ഈ ദാരുണ സംഭവത്തിൽ നാട്ടുകാരും വീട്ടുകാർക്കൊപ്പം നിന്നതായി അധികൃതർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ രവി വെള്ളം ചോദിച്ചപ്പോൾ നൽകിയില്ലെന്നും വൃത്തങ്ങൾ പറയുന്നു. രവി കൊല്ലപ്പെട്ടതിന് ശേഷം സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ വീട്ടുകാർ ഇവർക്ക് മേൽ കൊലപാതകക്കുറ്റം ചുമത്താതിരിക്കാൻ തന്ത്രം മെനഞ്ഞുവെന്നും പൊലീസ് പറയുന്നു. ഇതിനായി പെൺകുട്ടിയുടെ അമ്മാവനായ പിന്റു എന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി വരുത്തിത്തീർത്തതായും പോലീസ്. ഇതിന് ശേഷം വിവരം പോലീസിൽ അറിയിച്ചു. പിന്നാലെ, രവിയെയും പിന്റുവിനെയും മൗദഹയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് രവി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പിന്റുവിനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...