എട്ടുവയസ്സുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കിണറ്റിൽ തള്ളിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന. പോലീസ് സ്റ്റേഷനിലെത്തി അമ്മ കുറ്റസമ്മതം നടത്തിയപ്പോഴാണ് ക്രൂര കൃത്യത്തിന്‍റെ ചുരുളഴിഞ്ഞത്. എട്ട് വയസുകാരി അനുഷ്കയാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളും ഭർത്താവിന്‍റെയും മകളുടെയും അസുഖവും മൂലമുള്ള മാനസിക സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അനുഷ്കയെ കിടപ്പ് മുറിയിലെ തലയണ വെച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.

മിനിയുടെ ഭർത്താവ് ആറ് മാസമായി ക്യാൻസർ ബാധിതനാണ്. ചൊവ്വാഴ്ച ഭർത്താവിനെ ബന്ധുക്കള്‍ ചികിത്സക്ക് ആശുപത്രിയിൽ കൊണ്ടു പോയി തിരിച്ചെത്തിയപ്പോള്‍ മുതലാണ് മിനിയെയും മകളെയും കാണാതായത്. വീട് പൂട്ടിയ നിലയിലുമായിരുന്നു. തുട‍ർന്ന് ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ഫാനിൽ  ഒരു ഷാള്‍ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് സ്റ്റേഷനിലെത്തി മിനി നടത്തിയ കുറ്റസമ്മതത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്ന് അനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...