തൃശ്ശൂർ പൂരം പ്രദർശന നഗരിയുടെ വാടക വര്‍ധന ; കോൺഗ്രസ് രാപകൽ സമരം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ രാപകൽ സമരം തുടങ്ങി. ആചാരാനുഷ്‌ഠാനങ്ങളെ തകർക്കാനുള്ള സി.പി.എമ്മിന്‍റെ നീക്കമാണ് പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയതെന്ന് കെ.മുരളീധരൻ എം.പി. കുറ്റപ്പെടുത്തി. കോർപറേഷൻ ഓഫിസിനു മുമ്പിലെ പ്രദർന നഗരിയിലാണ് സമരം. തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്‍റെ ആറേക്കർ ഭൂമിയാണ് പൂരം പ്രദർശനത്തിനായി വിട്ടുനൽകുന്നത്. കഴിഞ്ഞ വർഷം മുപ്പത്തിയൊൻപതു ലക്ഷം രൂപയായിരുന്നു വാടക. ഇക്കുറി അത് രണ്ടേകാൽ കോടി രൂപയായി വർധിപ്പിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. വാടക തർക്കം തുടങ്ങി എട്ടു മാസമായി കഴിഞ്ഞെങ്കിലും ഇനിയും പരിഹാരമായിട്ടില്ല. രാപകൽ സമരം രാവിലെ ഒൻപതിന് സമാപിക്കും. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...