രക്ത ബന്ധത്തിന് മുകളിലാണ് പാർട്ടി ; ടി കെ ഗോവിന്ദനെ തള്ളി മരുമകൾ

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : കണ്ണൂരിൽ പാർട്ടിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ടികെ ഗോവിന്ദനെതിരെ മരുമകളും ജനാധിപത്യ മഹിളാ അസോസിയേൽൻ നേതാവുമായ ടി കെ സുലേഖ. പാർട്ടിയോടൊപ്പം നിൽക്കുമ്പോഴാണ് വ്യക്തി മഹാനാവുന്നത്. പാർട്ടിയോടൊപ്പം ഉറച്ച് നിൽക്കുമെന്നും ടി കെ സുലേഖ മാധ്യമങ്ങളോട് വിശദമാക്കി. ടികെ ഗോവിന്ദൻ പാർട്ടിയിലാണെങ്കിൽ ആളുകളുടെ പിന്തുണയുണ്ടാവും അല്ലാത്ത പക്ഷം അതുണ്ടാവില്ല. നിലവിൽ ടി കെ ഗോവിന്ദൻ ചെയ്തതിനെ മലപ്പട്ടത്തുള്ളവർ പിന്തുണയ്ക്കുന്നില്ല. രക്ത ബന്ധത്തിന് മുകളിലാണ് പാർട്ടി. ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുള്ളയാണ് താൻ. ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത് എം വി ഗോവിന്ദന്റെ ഭാര്യയെന്ന നിലയിലാണെന്ന ആരോപണം സ്ത്രീ വിരുദ്ധമാണെന്നും ടി കെ സുലേഖ പറഞ്ഞു.

കുടുംബം പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും സുലേഖ വിശദമാക്കി. ആരും പാർട്ടിക്ക് അതീതരല്ല. ടി കെ ഗോവിന്ദൻ ചെയ്തത് ശരിയായ കാര്യമല്ല. ടി കെ ഗോവിന്ദൻ യുഡിഎഫ് സ്ഥാനാർത്ഥിയാവുമെന്ന് കേൾക്കുന്നത് അത് സത്യമാവില്ലെന്ന പ്രതീക്ഷയാണ് ഉള്ളതെന്നാണ് ടി കെ സുലേഖ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവം ; വിശദീകരണം തേടി...

0
കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ...

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം ; പ്രതികരണവുമായി എം എം മണി

0
ഇടുക്കി : മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച്...

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധത്തില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കേന ഭവനില്‍ ഷിജിനെ...

ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ

0
തിരുവനന്തപുരം: പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ...