ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. ബാങ്കിൽ പോയി പണം വാങണമെന്ന തീരുമാനം കുറേയേറേ പേരെ ബാധിക്കും. പല സംവിധാനം പരാജയപ്പെട്ട കാരണമാണ് ഈ രീതി നടപ്പാക്കിയത്. പകുതിയോളം ആളുകൾ നേരിട്ട് പെൻഷൻ വാങ്ങുന്നവരാണെന്നും ഉത്തരവ് നേരിട്ട് ബാങ്കിൽ പോയി പണം വാങ്ങാൻ കഴിയാത്ത വരെ ബാധിക്കുമെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. പെൻഷൻ ആളുകൾക്ക് കിട്ടാതെ പോകുന്ന അവസ്ഥ വരും. കേന്ദ്രസർക്കാരിൽ നിന്ന് പെൻഷനായി ലഭിക്കുന്നത് കുറഞ്ഞ തുക മാത്രമാണ്. പഴയ സംവിധാനത്തിലും ആ തുക കിട്ടുന്നതിൽ യാതൊരു തടസ്സവും വരില്ല. ക്ഷേമ പെൻഷൻ സംവിധാനം ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്.

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ല് ഇങ്ങനെ കുറിച്ചുള്ള ആളുകളെ കുറിച്ചാണ്. ക്രമക്കേട് ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാനുള്ള നടപടി എടുക്കണം. പോരായ്മ വരുത്തുന്ന സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കണം. എവിടെയെങ്കിലും ക്രമക്കേടുണ്ടെന്ന് പറഞ്ഞ് സംവിധാനം തന്നെ ഇല്ലാതാക്കുന്നത് ശരിയല്ല. സർവ്വീസ് സംഘടനകളെ കുറിച്ചുള്ള പ്രതികരണം മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാതിരുന്നതാണെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...