ന്യൂഡല്‍ഹി : ഇത് ചരിത്രമാണെന്നും കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ബിജു ജനദാതള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ എത്രയും വേഗം ബില്ലുകള്‍ പാസാക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
വന്‍ കര്‍ഷക പ്രതിഷേധവും പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണവും മറികടന്ന് കഴിഞ്ഞ ആഴ്ചയാണ് മൂന്ന് കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയത്. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ അകലി ദള്‍ സര്‍ക്കാരുമായി ഇടഞ്ഞിരുന്നു.
കാര്‍ഷിക വിപണന നിയന്ത്രണം എടുത്തുകളയുന്നബില്ലും കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലുമാണ് കേന്ദ്രകൃഷിമന്ത്രി ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചത്. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണവാറണ്ടാണെന്ന് ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം ആരോപിച്ചു. കെ.കെ. രാഗേഷ്, എളമരം കരീം, എംവി ശ്രേയസ് കുമാര്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു. ബില്ലിന്മേല്‍ ചര്‍ച്ച നടക്കുകയാണ്. രണ്ടു ബില്ലുകള്‍ക്കും പ്രതിപക്ഷം നിരകാരണ പ്രമേയം നല്‍കിയിരുന്നു. സഭയില്‍ 243 പേരാണ് ഉള്ളത്. ഇതില്‍ 10 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 15 പേര്‍ അവധിയിലാണ്. 105 പേരുടെ പിന്തുണയാണ് ബില്‍ പാസാകാന്‍ ആവശ്യമുള്ളത്. ഇത് ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിശന്റ പ്രതീക്ഷ.