Friday, April 26, 2024 1:21 am

തൊഴിലാളികളെ ജോലിക്കെടുക്കാനും പിരിച്ചുവിടാനും കമ്പനികള്‍ക്ക് സ്വാതന്ത്ര്യം ; ബില്‍ ലോക്‌സഭയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തൊഴിലാളികളെ ബാധിക്കുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടു. ഇതനുസരിച്ച് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തന്നെ തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ തൊഴിലാളിയെ നിയമിക്കാനും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. എന്നാല്‍ തൊഴിലാളികള്‍ക്ക് മികച്ച സേവന വേതന വ്യവസ്ഥകള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുതിയ വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. ഇന്നലെയാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്‌വര്‍ ലോക്‌സഭയില്‍ പുതിയ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബില്ല് അവതരിപ്പിച്ചത്. 300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആളുകള്‍ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബാധകമാണ്.

തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യം എന്നിവ സംബന്ധിച്ച ബില്ലുകളാണ് മറ്റ് രണ്ടെണ്ണം. 60 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തൊഴിലാളി സമരം ചെയ്യുന്നത് ഇതനുസരിച്ച് വിലക്കുന്നുണ്ട്. തൊഴില്‍ തര്‍ക്ക പരിഹാരത്തിനുള്ള ട്രിബ്യൂണലുകളിലോ ദേശീയ വ്യവസായ ട്രിബ്യൂണലിലോ ഉള്ള തര്‍ക്കങ്ങള്‍ തീര്‍പ്പാകാത്ത സമയത്തും നടപടികള്‍ അവസാനിച്ചതിന് ശേഷം 60 ദിവസത്തിന് ശേഷവും തര്‍ക്കത്തിന്റെ പേരില്‍ പണിമുടക്കിന് വിലക്കുണ്ടാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...