കാര്‍ഷിക വിളകള്‍ രാസവസ്തുകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി നശിപ്പിക്കുന്നു ; മികച്ച കര്‍ഷനുള്ള അവാര്‍ഡ് വാങ്ങിയ നെല്ലിമുകള്‍ സ്വദേശി മഹേന്ദ്രനെ സഹായിക്കുവാന്‍ ആരുമില്ല

For full experience, Download our mobile application:
Get it on Google Play

നെല്ലിമുകള്‍ : മികച്ച കര്‍ഷനുള്ള അവാര്‍ഡ് വാങ്ങിയ കര്‍ഷകന്റെ കാര്‍ഷികവിളകള്‍  സാമൂഹ്യ വിരുദ്ധര്‍ രാസ വസ്തുകള്‍ ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നതായി പരാതി. കാലങ്ങളായി തുടരുന്ന ദ്രോഹത്തില്‍ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഉള്‍പ്പെടെ പരാതികള്‍ നല്‍കിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. അടൂര്‍ താലൂക്കില്‍ നെല്ലിമുകള്‍ ചക്കൂര്‍ തറയില്‍ വീട്ടില്‍ കര്‍ഷകനായ മഹേന്ദ്രനാണ് ഈ ദുരനുഭവം നേരിടുന്നത്. കഴിഞ്ഞ ദിവസവും ഇദ്ദേഹം കൃഷി ചെയ്ത വാഴ ഇലകള്‍ വരുന്നതിനു മുമ്പ് തന്നെ നശിപ്പിച്ചു കളഞ്ഞു. മുമ്പും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ കടമ്പനാട് കൃഷി ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൃഷി ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും കൃഷി ഉണങ്ങിയതിന് കാരണം രാസപദാര്‍ത്ഥം തളിച്ചതുകൊണ്ടാണെന്ന്  കണ്ടെത്തുകയും ചെയ്തിരുന്നു.

പിന്നീട് കൃഷി ചെയ്ത വെണ്ട, മുളക്, പയര്‍ തുടങ്ങിയവയൊക്കെ നശിപ്പിക്കപ്പെട്ടു. രാസമരുന്ന് തളിക്കുന്നത് രാത്രിയിലാണെന്ന് കരുതുന്നു. മരുന്ന് തളിച്ച് കഴിഞ്ഞാല്‍ നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷമാകും കൃഷി ഉണങ്ങിപോവുക. സ്ഥിരമായി ഇത്തരം ദുരനുഭവം നേരിട്ടപ്പോള്‍ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും പോലീസിനും ഉള്‍പ്പെടെ ഇദ്ദേഹം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് കണ്ടുപിടിക്കുവാന്‍ ആരും തയ്യാറാകുന്നില്ല. കാലങ്ങളായി തുടരുന്ന ഈ ദ്രോഹം മൂലം വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നീതി തേടി നിരവധി തവണ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ പടികള്‍ കയറിയിറങ്ങിയിട്ടും ആരില്‍ നിന്നും ഒരുസഹായവും ലഭിക്കുന്നില്ലെന്നും കര്‍ഷകനായ മഹേന്ദ്രന്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...