പത്തനംതിട്ട : കോവിഡ് 19 ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പഴം, പച്ചക്കറി എന്നിവ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്നു. പഞ്ചായത്തുതലത്തില്‍ ഇക്കോ ഷോപ്പുകള്‍, എ ഗ്രേഡ് മാര്‍ക്കറ്റുകള്‍, വി.എഫ്.പി.സി.കെ യുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും സെന്ററുകള്‍ എന്നിവയിലൂടെയാണു സംഭരണവും വിതരണവും നടത്തുക.
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കര്‍ഷകര്‍ 9048998558 (ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍), 9961200145(കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മാര്‍ക്കറ്റിംങ് ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.