രണ്ട് കൗമാരക്കാരെ കൊലപ്പെടുത്തിയ ശേഷം കുടുംബവുമൊന്നിച്ച് വീടിന് തീയിട്ട് ജീവനൊടുക്കി കർഷകൻ

For full experience, Download our mobile application:
Get it on Google Play

ലക്നൗ: കൃഷിയിടത്തിൽ പണിക്ക് വിളിച്ചത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ. നേരത്തെ പോകണമെന്ന് ആവശ്യപ്പെട്ടതോടെ രണ്ട് കൗമാരക്കാരെ കൊലപ്പെടുത്തിയ ശേഷം കുടുംബവുമൊന്നിച്ച് വീടിന് തീയിട്ട് ജീവനൊടുക്കി കർഷകൻ. ഉത്തർ പ്രദേശിലെ ബഹൈറൈച്ചിലെ തേർപാഹ ഗ്രാമത്തിൽ ബുധനാഴ്ചയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. 45കാരനായ കർഷകൻ ഭാര്യയ്ക്കും 6ഉം 8ഉം വയസുള്ള പെൺമക്കളേയും ഭാര്യയേയും വീട്ടിനുള്ളിലേക്ക് കയറ്റിയ ശേഷം വീടിന് തീയിടുകയായിരുന്നു.

വിജയ് മൗര്യയെന്ന കർഷകനാണ് ക്രൂരമായ രീതിയിൽ ജീവനൊടുക്കിയത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നാണ് പ്രദേശവാസികൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വീടിന് തീപിടിച്ചെന്ന വിവരം ലഭിച്ചാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. തീ പിടിച്ച വീട്ടിൽ നിന്ന് സ്ത്രീയുടേയും മക്കളുടേയും നിലവിളി കേട്ടെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാൻ സാധിച്ചില്ല. ജോലിക്ക് വന്ന കൗമാരക്കാരിലൊരാൾ തിരിച്ച് വന്നപ്പോളാണ് സംഭവങ്ങൾ കണ്ടത്. പോലീസ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട 15കാരനിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...