കോഴഞ്ചേരി : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്ലാങ്കമണ്ണിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തുറന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും കർഷക ഉല്പാദന കമ്പനികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നബാർഡിന്റെയും പീരുമേട് ഡെവലപ്മന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് കമ്പനി തുറന്നത്. ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിച്ചു. ഇടനിലക്കാരെ ഒഴിവാക്കി ഉത്‌പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവ കർഷകരുടെ നേതൃത്വത്തിൽ നടത്തുകയും ഗ്രാമീണ മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതുമാണ് ഈ സംഘടനയിലൂടെ ലക്ഷ്യമിടുന്നത്.
ചെയർമാൻ സി.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ മികച്ച കർഷകരെ ആദരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണി പ്ലാച്ചേരി, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സാബിൻ ജോസ്, പ്രസൂൺ ജി.എസ്., തോമസ് തമ്പി, കെ.കെ. ജോൺസൺ, പ്രൊഫ. സജി ചാക്കോ, പ്രൊഫ. പി.കെ. മോഹൻ രാജ്, ഗ്രാമ പഞ്ചായത്തംഗം മറിയം റ്റി.തോമസ് പ്രൊഫ.എം.വി. സുരേഷ് എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾക്ക് ആന്റോ ആന്റണി എം.പി. ഷെയർ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.