ഭിന്നശേഷി കലാമേള സര്‍ഗസംഗമം 27 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലാമേള സര്‍ഗസംഗമം 2023-24 ന്റെ ഉദ്ഘാടനം 27 ന് രാവിലെ 10 ന് തിരുവല്ല സബ് കളക്ടര്‍ സഫ്നാ നസറുദ്ദീന്‍ നിര്‍വഹിക്കും. പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് റവ. ഡോ. തോമസ് മാര്‍ കുറിലോസ് മുഖ്യപ്രഭാഷണം നടത്തും. കലാ കായിക മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ മുഖ്യാതിഥിയാകും. പുളിക്കീഴ് ബ്ലോക്ക് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ നടത്തിയ ഭിന്നശേഷി കലോത്സവ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ബ്ലോക്കുതല കലോത്സവം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സി.കെ ലതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർ. സുഗതൻ ഇന്ന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും

0
തിരുവനന്തപുരം: കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ...

യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ ; ശരീരമാസകലം മുറിവ് : സുഹൃത്ത് കസ്റ്റഡിയിൽ

0
പത്തനംതിട്ട : അടൂരിൽ വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ. ഷെഹന (31)...

എകെജി സെന്ററിനായി ഭൂമി കയ്യേറിയെന്ന കേസ് : കേരള സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തും

0
തിരുവനന്തപുരം : കേരള സർവകലാശാലയുടെ മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ സിൻഡിക്കറ്റ്...

സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന് ; ബദൽ ധവളപത്രവും പുറത്തിറക്കും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ്...