പ്ലാങ്കമണ്ണിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തുറന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്ലാങ്കമണ്ണിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തുറന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും കർഷക ഉല്പാദന കമ്പനികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നബാർഡിന്റെയും പീരുമേട് ഡെവലപ്മന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് കമ്പനി തുറന്നത്. ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിച്ചു. ഇടനിലക്കാരെ ഒഴിവാക്കി ഉത്‌പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവ കർഷകരുടെ നേതൃത്വത്തിൽ നടത്തുകയും ഗ്രാമീണ മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതുമാണ് ഈ സംഘടനയിലൂടെ ലക്ഷ്യമിടുന്നത്.

ചെയർമാൻ സി.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ മികച്ച കർഷകരെ ആദരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണി പ്ലാച്ചേരി, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സാബിൻ ജോസ്, പ്രസൂൺ ജി.എസ്., തോമസ് തമ്പി, കെ.കെ. ജോൺസൺ, പ്രൊഫ. സജി ചാക്കോ, പ്രൊഫ. പി.കെ. മോഹൻ രാജ്, ഗ്രാമ പഞ്ചായത്തംഗം മറിയം റ്റി.തോമസ് പ്രൊഫ.എം.വി. സുരേഷ് എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾക്ക് ആന്റോ ആന്റണി എം.പി. ഷെയർ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...