ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കലില്‍ കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടി കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കൽ കിഴക്ക് 19-ാം വാർഡിൽ കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കപ്പ, ഏത്തവാഴ, ചേന, ചേമ്പ് കൃഷികൾ ചെയ്യാൻ പറ്റാത്ത അവസ്ഥയായെന്നാണ് കർഷകർ പറയുന്നത്. കൃഷിക്കിറങ്ങുന്ന കർഷകർക്ക് നേരെയും ആക്രമണമുണ്ട്. സന്തോഷ് കുമാറിന്റെ 50 മൂടി ചീനിയും സുഗതൻ, തുളസി എന്നിവരുടെ കപ്പക്കൃഷിയും ഹരിച്ഛന്ദ്രൻ നായരുടെ ഏത്തവാഴയും കപ്പയും രവീന്ദ്രന്റെ പടവലം കൃഷിയും നശിപ്പിച്ചു. കായംകുളം ,മാവേലിക്കര, ചാരുമൂട് ഭാഗത്ത് നിന്നും ധാരാളം ചെറുകിട വ്യാപാരികൾ വന്ന് കാർഷിക വിളകൾ വാങ്ങിയിരുന്ന സ്ഥലമായിരുന്നു ഏഴംകുളം.

എന്നാൽ ഇപ്പോൾ പന്നി ശല്യം ഉണ്ടാകാത്ത കാർഷിക വിളകൾക്കാണ് വ്യാപാരികൾക്ക് താൽപര്യം. എല്ലാ കർഷകർക്കും വേലി കെട്ടി കൃഷി സംരക്ഷിക്കുവാൻ സാമ്പത്തികമായി സാധിക്കാത്ത അവസ്ഥയാണ് .വ്യാപകമായി റബർ കൃഷി ചെയ്യുന്ന മേഖല കൂടിയാണിത്. ടാപ്പിംഗ് തൊഴിലാളികൾ ധാരാളമുള്ള പ്രദേശമാണെങ്കിലും പന്നിയുടെ ആക്രമണം ഭയന്ന് വെളുപ്പാൻ കാലത്ത് ടാപ്പിങ്ങിനിറങ്ങാൻ തൊഴിലാളികൾ വിമുഖത കാണിക്കുന്നതും റബ്ബർ കർഷകർക്ക് തിരിച്ചടിയാണ്. കാട്ടു പന്നികളെ ഭയന്ന് ടാപ്പിംഗ് തൊഴിലാളികൾ മറ്റ് ജോലികൾക്ക് പോകുന്നത് കാരണം ചിലയിടങ്ങളിൽ റബർ വെട്ടും മുടങ്ങിയിരിക്കുകയാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ലഖ്‌നൗ കത്വാര ഗ്രാമത്തില്‍ ‘സൈബര്‍ പഞ്ചായത്ത്’; മാതൃകയായി ജനകീയ കൂട്ടായ്മ

0
ലഖ്‌നൗ: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇനിയാരും ഇരയാകാതിരിക്കാൻ ലഖ്‌നൗവിലെ കത്വാര ഗ്രാമത്തില്‍ സൈബര്‍...

ഭർത്താവിന് സംശയരോഗം : ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

0
റായ്പൂര്‍: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ...

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...