പത്തനംതിട്ട : മലയോര മേഖലയിലെ വ്യാപകമായ കാട്ടുമൃഗശല്യത്തില്‍ പൊറുതി മുട്ടി കര്‍ഷകര്‍. പത്തനംതിട്ട ജില്ലയില്‍ റാന്നി, കോന്നി താലൂക്ക് പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം ഏറെ അനുഭവപ്പെടുന്നത്. കാട്ടാനയും കാട്ടുപന്നിയും കാര്‍ഷിക മേഖലയ്‌ക്കു ഏറെ ഭീഷണിയാകുന്നത് കാട്ടുപന്നിയും കാട്ടാനയുമാണ്. കേഴയും മയിലും കുരങ്ങും എന്നിവയും നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷികവിളകള്‍ ഏറ്റവുമധികം നശിപ്പിക്കുന്നത് കാട്ടുപന്നിയും കാട്ടാനയുമാണ്. ഏതുവിളകളും ഇവ രണ്ടും നശിപ്പിക്കും. മുമ്പ് വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിലായിരുന്നു കാട്ടാന എത്തിയിരുന്നെങ്കില്‍ ഇന്നിപ്പോള്‍ കിലോമീറ്ററുകള്‍ക്കപ്പുറംവരെ എത്തി.
പകല്‍പോലും ആനയുടെ ശല്യം പലയിടങ്ങളിലും അനുഭവപ്പെടുന്നുണ്ട്. കക്കാട്ടാറ് നീന്തിക്കടന്ന് എത്തുന്ന കാട്ടാന മാസങ്ങളായി അള്ളുങ്കല്‍ ഭാഗത്തെ കൃഷിയിടങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. കൃഷി നഷ്‌ടമായതോടെ കര്‍ഷകര്‍ പുരയിടങ്ങള്‍ തരിശിട്ടിരിക്കുകയാണ്. ടാപ്പിംഗ് നിലച്ച റബര്‍ തോട്ടങ്ങളുമുണ്ട്. ഇവിടങ്ങളിലെല്ലാം കാടുവളര്‍ന്നു നില്‍ക്കുന്നത് കാടുവിട്ടിറങ്ങുന്ന മൃഗങ്ങള്‍ക്കു താവളമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























