മധ്യപ്രദേശില്‍ 150ഓളം കര്‍ഷകരെ വഞ്ചിച്ച്‌​ അഞ്ചുകോടി തട്ടിയെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍: മധ്യപ്രദേശില്‍ 150ഓളം കര്‍ഷകരെ വഞ്ചിച്ച്‌​ അഞ്ചുകോടി തട്ടിയെടുത്തതായി പരാതി. നാലു ജില്ലകളില്‍നിന്നുള്ള കര്‍ഷകരില്‍നിന്ന്​ 2600 ക്വിന്‍റല്‍ കാര്‍ഷിക വിളകള്‍ വണ്ടിച്ചെക്ക്​ നല്‍കി തട്ടിയെടുത്തതായാണ്​ പരാതി.

മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്റെയും കൃഷിമന്ത്രി കമല്‍ പ​ട്ടേലിന്റെയും മണ്ഡലത്തില്‍നിന്നുള്ള കര്‍ഷകരാണ്​ കബളിപ്പിക്കപ്പെട്ടത്​. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ മണ്ഡികളിലൂടെയല്ലാതെ കര്‍ഷകര്‍ക്ക്​ തങ്ങളുടെ വിളകര്‍ ആവശ്യക്കാര്‍ക്ക്​ നേരിട്ട്​ നല്‍കാ​മെന്ന ബി.​ജെ.പിയുടെ വാദത്തിനേറ്റ തിരിച്ചടിയാണിത്​. 22 ഓളം കര്‍ഷകര്‍ ദേവസി​ലെ സബ്​ ഡിവിഷനല്‍ മജിസ്​​ട്രേറ്റിന്റെ  ഓഫിസിലേക്ക്​ മാര്‍ച്ച്‌​ നടത്തുകയും ഉപരോധിക്കുകയും ചെയ്തു.

കാലാവധി കഴിഞ്ഞ ലൈസന്‍സ്​ ഉപ​യോഗിച്ചാണ്​ വ്യാപാരികള്‍ കര്‍ഷകരുമായി കച്ചവടം നടത്തിയത്​. വിളകള്‍ക്ക്​ നല്‍കിയ ചെക്ക്​ മടങ്ങിയതോടെയാണ്​ കബളിപ്പിക്ക​െപ്പട്ട വിവരം മനസിലാകുന്നത്​. മണ്ഡികളുമായി ബന്ധപ്പെട്ടപ്പോള്‍ വ്യാപാരികളുടെ യാതൊരു വിവരവും ലഭ്യമല്ലെന്ന്​ അറിയിക്കുകയായിരുന്നു. മണ്ഡികള്‍ക്ക്​ പുറത്ത്​ വിളകള്‍ വില്‍ക്കുന്നതിന്റെ  നിയന്ത്രണത്തില്‍ സംസ്​ഥാന സര്‍ക്കാര്‍ ഇളവു വരുത്തിയതിന്​ പിന്നാലെയായിരുന്നു കച്ചവടം.

വിളകള്‍ കൈമാറിയതിന്​ ശേഷം അവര്‍ ചെക്ക്​ നല്‍കി. എന്നാല്‍ സമയം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ഏകദേശം 150 ഓളം കര്‍ഷകരാണ്​ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്​. സേഹോര്‍, ഹര്‍ദ്ദ, ഹോഷങ്കാബാദ്​ എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരുടെ അഞ്ചുകോടിയോളം രൂപ നഷ്​ടമായതായി കര്‍ഷകനായ കനയ്യ പട്ടേല്‍ പറഞ്ഞു. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും വ്യാപാരികളെ കണ്ടെത്തി തങ്ങളുടെ പണം തിരികെ നല്‍കാന്‍ സഹായിക്കണമെന്നും കര്‍ഷകനായ രാഹുല്‍ പ​ട്ടേല്‍ ആവശ്യപ്പെട്ടു.

കര്‍ഷരെ ഇത്തരത്തില്‍ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട്​ നിരവധി കേസുകള്‍ സംസ്​ഥാനത്ത്​ രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​. 250 ഓളം കര്‍ഷകര്‍ കബളിപ്പിക്കപ്പെടുകയും ചെയ്​തു. കൃഷിമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....