ഓഫീസ് ജോലി വാഗ്ദാനം നല്‍കി വിമാന ടിക്കറ്റും നല്‍കി ; യുവതികളെ എത്തിച്ചത് ഡാന്‍സ് ബാറില്‍

For full experience, Download our mobile application:
Get it on Google Play

ബാംഗളൂരു : ഓഫീസ് ജോലി വാഗ്ദാനം നല്‍കിയ ശേഷം യുവതികളെ ഭീഷണിപ്പെടുത്തി ഡാന്‍സ് ബാറില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ച പ്രതികള്‍ അറസ്റ്റില്‍. യുവതികളെ ബംഗളൂരു പോലീസ് രക്ഷപെടുത്തി. ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മൂന്ന് യുവതികള്‍ക്ക് ഓഫീസ് ജോലി വാഗ്ദാനം ചെയ്താണ് നിയമനം നല്‍കിയത്.

ബാംഗ്ലൂരിലെത്താന്‍ വിമാന ടിക്കറ്റ് ഉള്‍പ്പെടെ നല്‍കിയതിനാല്‍ യുവതികള്‍ ചതിക്കുഴി മനസ്സിലാക്കിയില്ല. ഡിസംബര്‍ 21നാണ് മൂന്ന് പേരും ബാംഗ്ലൂരുവില്‍ എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ വൈറ്റ്ഫീല്‍ഡിന് അടുത്തുള്ള ഡാന്‍സ് ബാറില്‍ ഇവരെ എത്തിച്ചു. പുരുഷന്‍മാര്‍ക്ക് മുന്നില്‍ ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഇവരെ താമസസ്ഥലത്തേക്ക് മാറ്റി. അവിടെ നിന്ന് ഒരു യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അവരെത്തി യുവതികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം സ്വദേശമായ ഡല്‍ഹിക്ക് മടക്കി അയച്ചു.

സുനില്‍, ലക്ഷ്മണ്‍, വിക്കി, ദിവ്യ, പൂജാ കുമാര്‍ എന്നിവരാണ് ഡാന്‍സ് ബാര്‍ നടത്തിയിരുന്നത്. സുനിലിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. യുവതികളെ മൂന്ന് ദിവസം അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഫോണുകളും പിടിച്ചുവാങ്ങിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...