അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണം അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഒരു വാര്‍ഡില്‍ നിന്നും 5 കര്‍ഷകരെ വീതമാണ് ആദരിച്ചത്. ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണം സംബന്ധിച്ച് കര്‍ഷകര്‍ക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി.നായർ ……

ബ്ലോക്ക് പഞ്ചായത്ത് അംഗം അനുരാധ ശ്രീജിത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് കൊച്ചുപറമ്പിൽ, കൃഷി ഓഫീസർ റോഡ്നി നിക്കോളാസ് പെരേര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ ടി.എസ്, സുജാത സന്തോഷ്, ബോബൻ താഴമൺ, അഭിനു മത്തായി, സുലേഖ ചന്ദ്രശേഖരൻ, സ്മിത സോമശേഖരൻ, രേണുക സജികുമാർ, ലിസി സാമുവൽ, അമ്പിളി പ്രഭാകരൻ നായർ, അനിത കുറുപ്പ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, കർഷക പ്രതിനിധി ടി.എ അനിയൻ, കൃഷി വിജ്ഞാനകേന്ദ്രം ശാസ്ത്രജ്ഞൻ അലക്സ് ജോൺ തുടങ്ങിയവർ സംസാരിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...