പന്തളം : നെല്ല് വിൽപ്പന നടത്തി രണ്ടുമാസമായിട്ടും പണം ലഭിക്കാത്തതിനാൽ കർഷകർ ബുദ്ധിമുട്ടുന്നു. പണം വായ്പയെടുത്ത് കൃഷിയിറക്കിയ കരിങ്ങാലിപ്പാടത്തെ കർഷകരാണ് പലിശയും ചേർത്ത് വായ്പ തിരിച്ചടയ്ക്കാനാകാതെ വലയുന്നത്. മേയ് 16-ന് മുമ്പ് പാടത്തെ നെല്ലെല്ലാം അളന്ന് വിൽപ്പന നടത്തിയെങ്കിലും ഇതുവരെ ബാങ്കിൽ പണം വന്നിട്ടില്ല. കഴിഞ്ഞ രണ്ടുവർഷമൊഴിച്ച് മുൻ വർഷങ്ങളിൽ രണ്ടാഴ്ചയ്ക്കകം പണം അക്കൗണ്ടിൽ വന്നിരുന്നതായി കർഷകർ പറഞ്ഞു. ലോൺ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായുള്ള സന്ദേശം മാത്രമാണ് ബാങ്കുകളിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. വേനൽമഴയിൽ പാടത്ത് കെട്ടിനിന്ന വെള്ളം അടിച്ചുവറ്റിക്കാനാണ് കർഷകർക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അധികം തുക ചെലവായത്. 24 മണിക്കൂറും മോട്ടോർ പ്രവർത്തിപ്പിച്ചാണ് പാടത്തെ വെള്ളം അടിച്ചുവറ്റിച്ച് കൃഷിയെ രക്ഷിച്ചത്. കൊയ്ത്തിനായി യന്ത്രംലഭിക്കാതെ കാത്തിരിക്കേണ്ടതായും വന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























