നൂൽപുഴയിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകിയതിൽ പണം ലഭിക്കാത്തതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

വയനാട്: നൂൽപുഴയിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകിയതിൽ പണം ലഭിക്കാത്തതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. രണ്ട് മാസത്തെ കുടിശ്ശികയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. നൂൽപ്പുഴ കൃഷിഭവന് കീഴിൽ രജിസ്റ്റർ ചെയ്ത് 209 കർഷകരാണ് സപ്ലൈകോയ്ക്ക് നെല്ല് നൽകി പണത്തിനായി കാത്തിരിക്കുന്നത്. നൂൽപ്പുഴ പഞ്ചായത്തിൽ നഞ്ച കൃഷിയിറക്കിയ 700 കർഷകരാണ് നൂൽപ്പുഴ കൃഷിഭവനിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 209 കർഷകർ നെല്ല് നൽകി. 500 ടണ്ണോളം നെല്ലാണ് കർഷകർ സപ്ലൈകോയ്ക്ക് നൽകിയത്. കിലോയ്ക്ക് 30 രൂപ തോതിലാണ് നെല്ല് സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിച്ചത്.

ഇതിന്റെ തുക ഉടൻ എസ്ബിഐ, കാനറ ബാങ്കുകൾ വഴി കർഷകർക്ക് ലഭിക്കുമെന്നാണ് സപ്ലൈകോ അധികൃതർ കർഷകർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നെല്ല് നൽകി രണ്ട് മാസം പിന്നിട്ടിട്ടും കർഷകർക്ക് പണം ലഭിച്ചിട്ടില്ല. ബാങ്കുകളെ സമീപിക്കുമ്പോൾ സർക്കാറിൽ നിന്ന് പണം നൽകാൻ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പറയുന്നതെന്നും കർഷകർ പറയുന്നു. പണം ലഭിക്കാൻ വൈകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...