കര്‍ഷകര്‍ക്ക് എട്ടിന്റെ പണി : എക്‌സ് ഗ്രേഷ്യ ആനുകൂല്യത്തില്‍ കാര്‍ഷിക കടങ്ങള്‍ ഉള്‍പ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്കു പ്രഖ്യാപിച്ച എക്‌സ് ഗ്രേഷ്യ ആനുകൂല്യത്തില്‍ കാര്‍ഷിക കടങ്ങള്‍ ഉള്‍പ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിള വായ്പ, ട്രാക്ടര്‍ വായ്പ ഉള്‍പ്പെടെ കാര്‍ഷിക വായ്പകളൊന്നും ആനുകൂല്യത്തിന് അര്‍ഹമല്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.

മൊറട്ടോറിയം കാലത്തു മാറ്റുവെച്ച തിരിച്ചടവു ഗഡുവിന് കൂട്ടു പലിശ ഒഴിവാക്കുമെന്ന നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഇതിനൊപ്പം മൊറട്ടോറിയം ഉപയോഗപ്പെടുത്താത്തവര്‍ക്ക് ആറുമാസത്തെ പലിശയിലെ വ്യത്യാസത്തിനു തുല്യമായ തുക അക്കൗണ്ടിലേക്ക് എക്‌സ് ഗ്രേഷ്യ പേയ്‌മെന്റ് ആയി നല്‍കുമെന്നും പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പകള്‍ ഈ പദ്ധതിക്കു കീഴില്‍ വരില്ലെന്നാണ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ടമെന്റ് വ്യക്തമാക്കുന്നത്.

എക്‌സ് ഗ്രേഷ്യ പെയ്മന്റ് ആയി ലഭിക്കേണ്ട തുക നവംബര്‍ അഞ്ചിനകം വായ്പയെടുത്തവരുടെ അക്കൗണ്ടുകളില്‍ ലഭ്യമാക്കണമെന്നാണ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ തുക ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നല്‍കും.

ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹന വായ്പ, എംഎസ്‌എംഇ വായ്പ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ, കണ്‍സംപ്ഷന്‍ ലോണ്‍ എന്നിവയെല്ലാം പദ്ധതിക്കു കീഴില്‍ വരും. എല്ലാ ബാങ്കുകളെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചില്‍ : ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ...

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം ; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ...

അതിവേഗ റെയിൽ പദ്ധതി : വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

0
തിരുവനന്തപുരം : മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതിയില്‍...

നീലേശ്വരം ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത : നടപടി സ്വീകരിക്കാൻ നിർദേശം

0
നീലേശ്വരം : ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾ...