കര്‍ഷകരുടെ പാര്‍ലമെന്‍റ് മാര്‍ച്ചിന് നാളെ തുടക്കം ; അട്ടിമറി ഒഴിവാക്കാന്‍ മുന്‍കരുതലെടുത്ത് കര്‍ഷക സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദില്ലിയില്‍ സമരം തുടരുന്ന കര്‍ഷകരുടെ പാര്‍ലമെന്‍റ്  മാര്‍ച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാഗ്രതയില്‍ കര്‍ഷക സംഘടനകള്‍. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.‌ ഇരുന്നൂറ് കര്‍ഷകര്‍, അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാകും പ്രതിദിനം സമരത്തില്‍ പങ്കെടുക്കുക.

ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പോലീസിന് കൈമാറും. മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമാകും പരിപാടിയില്‍ പങ്കെടുക്കുക. മാര്‍ച്ചില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഓ​ഗസ്റ്റ് 19 വരെയാണ് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുക. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷം കണക്കിലെടുത്താണ് കര്‍ഷകരുടെ മുന്‍കരുതല്‍ നടപടി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു.

എട്ട് മാസം മുമ്പ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായും ബഹിഷ്കരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാ‌‌ല്‍ നിയമങ്ങളിലെ ഭേ​ദ​ഗതിയില്‍  മാത്രം ചര്‍ച്ച എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റെത്. പതിനൊന്ന് തവണയാണ് കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....