ഡല്‍ഹി : കര്‍ഷക സമരം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിലവില്‍ സമരം പിന്‍വലിക്കുവാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് സമരം പിന്‍വലിക്കുവാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചത്. ഇന്നും കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതിനു ശേഷമായിരിക്കും സമരത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളു. സമരം പിന്‍വലിക്കണോ, സമര രീതി ഇപ്പോഴുള്ളതില്‍ നിന്ന് മാറ്റണമോ എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
കര്‍ഷകര്‍ തുടര്‍ന്ന് പോരുന്ന സമരം അവസാനിപ്പിക്കുന്നതിനായി അഞ്ചിന നിര്‍ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഇനിയും പ്രതികരിക്കുവാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ലഖിംപൂര്‍ വിഷയത്തിലാണ് അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, കര്‍ഷകര്‍ക്ക് എതിരെയുള്ള കേസ് പിന്‍വലിക്കുവാനും നഷ്ടപരിഹാരം നല്‍കുവാനുമുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത് സംബന്ധിച്ച് രേഖാമൂലം കേന്ദ്രം കത്ത് നല്‍കാന്‍ തയ്യാറായത് കര്‍ഷകരുടെ വിജയമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.