തൊടുപുഴയില്‍ ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തൊടുപുഴയില്‍ ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് കുത്തേറ്റു. തൊടുപുഴ – ചിലവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്മാസ് ബസിലെ കണ്ടക്ടര്‍ കുമ്മംകല്ല് സ്വദേശി സനൂപി(19)നാണ് അടിവയറില്‍ കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മങ്ങാട്ടുകവലയ്ക്കു സമീപമാണ് സംഭവം. സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട ബസില്‍ കയറിയ യുവാവാണ് യാത്രക്കാരുടെ ഇടയില്‍ വെച്ച് കണ്ടക്ടറെ കത്തികൊണ്ട് അടിവയറ്റില്‍ കുത്തിയത്.

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാരെ സമീപിച്ച കാര്യം പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. സാരമായി പരുക്കേറ്റ സനൂപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ യുവാവ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസില്‍ നിന്ന് ഇറങ്ങി കടന്നു കളഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...