ഒൻപതാം ചർച്ചയിലും തർക്കം ; നിയമങ്ങൾ റദ്ദാക്കണമെന്ന് കർഷകർ , പറ്റില്ലെന്നു കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ഒൻപതാം ചർച്ചയിലും തർക്കം തുടരുന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിലുറച്ച് കർഷകർ. പറ്റില്ലെന്നു കേന്ദ്രം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഭക്ഷ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 40 കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.
വിജ്ഞാൻ ഭവനിലാണ് ചർച്ച. എട്ട് തവണ ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ വിഷയം പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.

എന്നാൽ സമിതിയിൽ അംഗമായിരിക്കാൻ താൽപര്യമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപിന്ദർ സിങ് മാൻ വ്യക്തമാക്കി. സമിതിയിലെ 4 പേരും വിവാദ നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന ആരോപണങ്ങൾക്കിടെയാണ് പിന്മാറ്റം. ഇതോടെ സമിതിയുടെ പ്രവർത്തനം വഴിമുട്ടിയിരിക്കുകയാണ്. കൃഷിനിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്‍റെ കാലാവധി അവസാനിക്കുംവരെ പ്രക്ഷോഭം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...