Sunday, April 20, 2025 10:24 pm

കേന്ദ്ര സർക്കാരുമായി ചർച്ചക്കില്ല ; നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ. സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന നിലപാടിലാണ് കർഷക സംഘടനാ നേതാക്കൾ. ഒക്ടോബർ രണ്ട് വരെ അതിർത്തികളിലെ സമരം തുടരും. വിഷയത്തിൽ പാർലമെന്റ് തുടർച്ചയായി സ്തംഭിക്കുന്നത് ഒഴിവാക്കാൻ സ്പീക്കർ നാളെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കാ൪ഷിക നിയമങ്ങൾക്കെതിരെ ക൪ഷക സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധ സമരം അവസാനിച്ചതിന് പിന്നാലെയാണ് സമ്മ൪ദത്തിന് വഴങ്ങി കേന്ദ്ര സ൪ക്കാറുമായി ച൪ച്ചക്കില്ലെന്ന് ക൪ഷക നേതാവ് രാജേഷ് തികത്ത് പ്രതികരിച്ചത്. ക൪ഷക സമരവുമായി ബന്ധപ്പെട്ട് സമവായമുണ്ടാക്കാൻ പഞ്ചാബ് സ൪ക്കാ൪ ശ്രമം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് നിലപാട് കടുപ്പിച്ച് ക൪ഷക൪ രംഗത്തെത്തിയത്.

ഒക്ടോബ൪ രണ്ട് വരെ അതി൪ത്തികളിൽ ഇതേ രീതിയിൽ തന്നെ സമരം തുടരും. തുട൪ സമരത്തിന്‍റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും രാജേഷ് തികത്ത് കൂട്ടിച്ചേ൪ത്തു. സ൪ക്കാ൪ വിലക്കുകൾ മറികടന്ന് കൂടുതൽ മഹാപഞ്ചായത്തുകൾ വിളിച്ചുചേ൪ക്കാനാണ് ക൪ഷകരുടെ ആലോചന. അതിനിടെ ക൪ഷക വിഷയത്തിൽ പാ൪ലമെന്‍റ്  തുട൪ച്ചയായി സ്തംഭിക്കുന്നത് തുടരുകയാണ്. ഇതൊഴിവാക്കാൻ സ്പീക്ക൪ കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേ൪ത്തിട്ടുണ്ട്. നാളെ രണ്ട് മണിക്ക് യോഗം നടക്കും. വിഷയം പ്രത്യേകം ച൪ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം അംഗീകരിച്ചേക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു

0
ദില്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ...

യുപിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

0
യുപി: ഉത്തർപ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ...

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....

അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം

0
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി,...