ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനു മുന്നില്‍ കര്‍ഷകര്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു. ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച ചേര്‍ന്ന യോഗത്തിന് ശേഷം സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനം അറിയിച്ചു.
കൊവിഡ് പോരാളികളെ കര്‍ഷകര്‍ കഴിയുന്നത്ര സഹായിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. തലസ്ഥാനത്തേക്കുള്ള അവശ്യസേവനങ്ങള്‍ക്കായി ദില്ലി അതിര്‍ത്തിയിലേക്കുള്ള റോഡിന്റെ ഒരു ഭാഗം തുറക്കുമെന്നും കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ച് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.