പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞെന്ന്‌ പോലീസ് ; കൊല്ലപ്പെട്ട കർഷകനും പ്രതിപ്പട്ടികയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയതെന്നു ഡൽഹി പോലീസ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്കു വഴി മാറിയതിനു പിന്നിൽ പഞ്ചാബി സിനിമാതാരം ദീപ് സിദ്ധുവിന്റെയും ഡൽഹി പോലീസിന്റെയും ഇടപെടലുകളാണെന്ന വാദം ഉയർത്തി കർഷകർ രംഗത്തു വന്നതിനു പിന്നാലെയാണ് കർഷക സംഘടനകളെ പ്രതിരോധത്തിലാക്കി ഡൽഹി പോലീസിന്റെ വെളിപ്പെടുത്തൽ.

എന്നാൽ പതാക ഉയർത്തലിന് നേതൃത്വം നൽകിയത് ദീപ് സിദ്ധുവാണെന്നു കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ആരോപിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും സമരം പൊളിക്കാൻ ബിജെപി ആസൂത്രണം ചെയ്ത നാടകമാണെന്നും ടികായത്ത് പ്രതികരിച്ചു.

ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട കര്‍ഷകനെയും കേസില്‍ പ്രതിചേർത്തിരുന്നു. റജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 23 ആയി. പോലീസിനു നേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയ്ക്ക് ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ലഖ സിദാനയുമായി ദീപ് സിദ്ധു അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന റിപ്പോർട്ടുകളോട് ഡൽഹി പോലീസ് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാൻ ദീപ് സിദ്ധുവും ലഖ സിദാനയും ശ്രമിച്ചതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു. ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാൻ ഇടപെട്ടുവെന്നുമാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...