ഹരിയാനയില്‍ കര്‍ഷകരുടെ പ്രതിഷേധം ; ട്രാക്ടര്‍ മാര്‍ച്ച് നടത്തി ; നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : കേന്ദ്രസര്‍ക്കാരിനെതിരെ ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് കര്‍ഷകര്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങിയത്. 101 കര്‍ഷകര്‍ അണിനിരന്നുള്ള ഡല്‍ഹി ചലോ മാര്‍ച്ച് ഹരിയാന പോലീസ് തടഞ്ഞതോടെയാണ് മറ്റു പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് കര്‍ഷകര്‍ കടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തിയത്. അംബാലയില്‍ നിന്ന് വലിയ സംഘം കര്‍ഷകര്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലേക്കും മാര്‍ച്ച് നടത്തി. സമാധാനപരമായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. വരുന്ന ബുധനാഴ്ച പഞ്ചാബിനകത്ത് ട്രെയിന്‍ തടഞ്ഞു പ്രതിഷേധിക്കാനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളും റെയില്‍ പാളങ്ങളും കേന്ദ്രീകരിച്ചായിരിക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയുള്ള ട്രെയിന്‍ തടയല്‍ സമരം. ട്രെയിന്‍ തടയല്‍ പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറണമെന്ന് ഹരിയാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂര്‍ കാര കനാല്‍ ഇടിഞ്ഞു , അഞ്ചു...

0
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ...

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം

0
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ആശ്വാസമായി മഴയുടെ...

കോൺഗ്രസിൽ പ്രധാന പദവികളിൽ അവകാശവാദം ശക്തമാക്കി മുതി‍ർന്ന നേതാക്കൾ

0
തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷം‌ നടന്ന ആദ്യ യുഡിഎഫ് യോ​ഗത്തിൽ...

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജ്ജിതം ; സ്‌കൂബ ഡൈവേഴ്‌സിനെ ഇറക്കുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഫീഷറീസ് വകുപ്പ് മന്ത്രി...