Sunday, April 20, 2025 6:11 pm

ഡൽഹിയുടെ നാല് അതിർത്തികളിൽ കർഷകരുടെ ട്രാക്ടർ റാലി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഡൽഹിയുടെ നാല് അതിർത്തികളിൽ കർഷകർ ഇന്ന് ട്രാക്ടർ റാലി നടത്തും. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന കൂറ്റൻ ട്രാക്ടർ റാലിക്ക് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ ആണെന്നാണ് കർഷക സംഘടനകളുടെ വിശദീകരണം. അതേസമയം ഈമാസം 23 മുതൽ 25 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കിസാൻ സംഘർഷ് ഏകോപന സമിതി തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി സമാന്തര പരേഡ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.

ഡൽഹിയുടെ കിഴക്കും പടിഞ്ഞാറും അതിർത്തി മേഖലകളിലാണ് കർഷകർ ഇന്ന് ട്രാക്ടർ റാലി സംഘടിപ്പിക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽ സിംഗുവിൽ നിന്ന് തിക്രിയിലേക്കും, തിക്രിയിൽ നിന്ന് സിംഗുവിലേക്കും ഒരേസമയം ട്രാക്ടർ റാലി പുറപ്പെടും. രണ്ട് സംഘങ്ങളും പരസ്പരം കാണുന്നയിടത്ത് കർഷക സഭ ചേരും. കിഴക്കൻ മേഖലയിൽ ഗാസിപൂരിൽ നിന്ന് പൽവാലിലേക്കും, പൽവാലിൽ നിന്ന് ഗാസിപൂരിലേക്കുമാണ് ഒരേസമയം റാലികൾ. രാവിലെ പതിനൊന്നിനാണ് ട്രാക്ടർ റാലികൾ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് സൂചനാ ശക്തിപ്രകടനത്തിൽ പങ്കെടുക്കുന്നത്. കേന്ദ്രസർക്കാരും കർഷകരുമായുള്ള ചർച്ച നാളെ നിശ്ചയിച്ചിരിക്കെയാണ് ട്രാക്ടർ റാലി നടത്തി കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം നാൽപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയിലും അതിർത്തികളിലും സുരക്ഷാ വിന്യാസം വർധിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരുപതിനായിരത്തോളം അഫ്ഗാനികളെ പാകിസ്താനിൽ നിന്നും നാടുകടത്തിയതായി യുഎൻ

0
പാകിസ്ഥാൻ: 19,500-ലധികം അഫ്ഗാനികളെ ഈ മാസം മാത്രം പാകിസ്ഥാൻ നാടുകടത്തിയതായി യുഎൻ....

കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ...

പ്രസവമെടുക്കാൻ പണം ആവശ്യപ്പെട്ട് ഡോക്ടർ : ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

0
പൂനെ: പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ...

കോടയും വാറ്റുഉപകരണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം: കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുഉപകരണങ്ങളുമായി...