Wednesday, December 6, 2023 1:23 pm

സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും കര്‍ഷകര്‍ക്ക് വില നല്‍കുന്നില്ലെന്ന് പരാതി

പാലക്കാട് : ജില്ലയില്‍ സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും കര്‍ഷകര്‍ക്ക് വില നല്‍കുന്നില്ലെന്ന് പരാതി. നെല്ലിന്റെ വില പ്രഖാപിച്ച് പൊതുവിതരണവകുപ്പിന്റെ ഉത്തരവിറങ്ങാത്തതാണ് തുക നല്‍കാന്‍ തടസ്സമെന്നാണ് സൂചന. തുക ലഭിക്കാത്തതിനാല്‍ രണ്ടാംവിള കൃഷിയിറക്കാന്‍ സാധിക്കാതെ ദുരിതത്തിലാണ് കര്‍ഷകര്‍. നെല്ലുവിറ്റ് രണ്ടാഴ്ച കഴിഞ്ഞിട്ടും നെല്ലുസംഭരണ രശീതി പി.ആര്‍.എസ്. പോലും ലഭിച്ചില്ലെന്നാണ് കര്‍ഷകരുടെ പരാതി. മില്ലുകാരുടെ സമരംമൂലം ഒന്നാംവിള നെല്ലെടുപ്പുതന്നെ ഒരുമാസത്തോളം വൈകിയാണ് തുടങ്ങിയത്. രണ്ടാംവിള കൃഷിക്കുള്ള സമയവുമായി. ഒരേക്കര്‍ കൃഷിയിറക്കുന്നതിന് നിലവില്‍ 35,000 രൂപ മുതല്‍ 45,000 രൂപവരെ കര്‍ഷകര്‍ക്ക് ചെലവുണ്ട്. ഈ സാഹചര്യത്തില്‍ വില ലഭികാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

സംഭരണവിലയില്‍ കേന്ദ്രം വര്‍ധന വരുത്തിയെങ്കിലും സഹായവിലയുടെ കാര്യത്തില്‍ ആനുപാതിക വര്‍ധനയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കിലോഗ്രാമിന് 28 രൂപ 20 പൈസ സംഭരണവില നല്‍കുമെന്നാണ് കര്‍ഷകരെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതു സംബന്ധിച്ചും ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടില്ല. നിലവില്‍ ഒന്നാംവിള നെല്ലിന്റെ തുക എളുപ്പം ലഭിക്കാനായി ഇക്കുറി സഹകരണബാങ്കുകളുടെ കൂട്ടായ്മയുണ്ടാക്കി സപ്ലൈകോ 2,500 കോടി വായ്പയെടുത്തിരുന്നു. എന്നിട്ടും നെല്ലുവില വൈകുന്നതിനെ കര്‍ഷകര്‍ ഏറെ ആശങ്കയോടെയാണ് നോക്കുന്നത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ആക്ടീവ് കേസുകള്‍ 430 ആയി

0
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം...

വ്യാജ വാർത്ത ; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

0
തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ...

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...

ഫോബ്സ് പട്ടിക : ഏറ്റവും ശക്തരായ സ്ത്രീകളിൽ നാല് ഇന്ത്യക്കാരും

0
അമേരിക്ക : 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക...