എട്ടാംവട്ട ചർച്ച വെള്ളിയാഴ്ച ; വിപുലമായ സമരപരിപാടികളുമായി കർഷക സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരുമായി എട്ടാംവട്ട ചർച്ച വെള്ളിയാഴ്ച നടക്കാനിരിക്കെ വിപുലമായ സമരപരിപാടികളുമായി കർഷക സംഘടനകൾ. ദേശ് ജാഗരൺ അഭിയാൻ എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിന് ഇന്ന് തുടക്കമിടും. ഡൽഹിയുടെ നാല് അതിർത്തികളിൽ നാളെ ട്രാക്ടർ റാലി നടത്തും. കർഷക പ്രതിഷേധം

ശക്തമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ അതിർത്തി മേഖലകളിൽ സുരക്ഷാ സന്നാഹം വർധിപ്പിച്ചു. കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് കർഷക സംഘടനകളുടെ നീക്കം. സിംഗു, തിക്രി എന്നിവ അടക്കം ഡൽഹിയുടെ നാല് അതിർത്തികളിൽ നാളെ ട്രാക്ടർ റാലി നടത്തും. ചർച്ച പരാജയപ്പെട്ടാൽ ജനുവരി 26ന് ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂറ്റൻ ട്രാക്ടർ റാലിയുടെ ഡ്രസ് റിഹേഴ്സൽ ആയിരിക്കും വ്യാഴാഴ്ച നടക്കുകയെന്ന് കർഷക സംഘടനകൾ അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ ഹരിയാനയിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും കുറഞ്ഞത് പത്ത് ട്രാക്ടറുകൾ പങ്കെടുക്കും. ഇന്ന് മുതൽ ഈമാസം ഇരുപത് വരെ രാജ്യവ്യാപകമായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ കേന്ദ്രസർക്കാരിന് മറ്റ് വഴികളില്ലെന്ന് കർഷകർ വ്യക്തമാക്കി. രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ സമരം തുടരുന്ന ആയിരകണക്കിന് കർഷകർ ഇന്ന് ഡൽഹിക്ക് തിരിച്ചേക്കും. നേരത്തെ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഒരുസംഘം കർഷകർ മുന്നോട്ടുനീങ്ങിയിരുന്നു. ഇവരെ പിന്നീട് ഹരിയാനയിലെ റെവാഡിയിൽ പോലീസ് തടയുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...