Friday, December 20, 2024 7:21 pm

കൊടുംതണുപ്പിലും സമരവീര്യം കുറയാതെ കര്‍ഷകര്‍ ; സമരം 24ാം ദിവസത്തിലേക്ക് കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം 24-ആം ദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യ കൊടും ശൈത്യത്തിലേക്ക് കടന്നെങ്കിലും ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം കർഷകർ തുടരുകയാണ്. എന്നാൽ നിയമം രാജ്യത്തിന്റെ പുരോഗതിക്കും മാറിയ കാലഘട്ടത്തിനും അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. കർഷക സമരം 24ാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഏതെങ്കിലും തരത്തിലുള്ള സമവായത്തിന് വഴി തെളിഞ്ഞിട്ടില്ല.

നിയമം പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ ആവർത്തിക്കുന്നു. സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി കൂടുതൽ സ്ത്രീകൾ അതിർത്തി പ്രദേശങ്ങളിൽ എത്തി തുടങ്ങി. ആഗ്ര -ഡൽഹി ജയ്പൂർ – ഡൽഹി ദേശീയ പാതകൾ, ഹരിയാന – ഡൽഹി അതിർത്തികൾ എന്നിവ ഇപ്പോഴും കർഷകർ ഉപരോധിക്കുകയാണ് . അതേസമയം പുതിയ കാർഷിക നിയമം പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ ആവർത്തിച്ചു.

മൂന്ന് നിയമങ്ങളും കാലഘട്ടത്തിന്റെ  ആവ്യശ്യമാണെന്നും പ്രതിപക്ഷമാണ് കർഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ കര്‍ഷകരുമായി പ്രധാനമന്ത്രി ഓൺലൈൻ വഴി ആശയവിനിമയം നടത്തിയത് പോലെ മറ്റ് സംസ്ഥാനങ്ങളിലെ കർഷകരുമായും സംവദിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടതിക്ക് മുൻപിൽ യുവാവിനെ വെട്ടിക്കൊന്നു

0
ചെന്നൈ: തിരുനെൽവേലിയിൽ കോടതിക്ക് മുന്നിൽ യുവാവിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നു. പോലീസ്...

ധനകാര്യ സ്ഥാപനത്തിന്റെ അനാവശ്യ കോളുകൾ വിലക്കി ഉപഭോക്തൃ കോടതി

0
എറണാകുളം : വായ്‌പ വാഗ്‌ദാനം ചെയ്ത് നിരന്തരം ഫോണിലൂടെ ബുദ്ധിമുട്ടിച്ച ഫിനാൻസ്...

ചെല്ലക്കാട് സെൻ്റ്. തോമസ് എൽ.പി സ്കൂൾ ജനകീയ ക്രിസ്മസ് സംഘടിപ്പിച്ചു

0
റാന്നി: ചെല്ലക്കാട് സെൻ്റ്. തോമസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ...

തെറ്റായ ആസ്തി വിവരങ്ങൾ നൽകി ; പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നവ്യ ഹരിദാസ്

0
കൊച്ചി: വയനാട് എം പി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നവ്യ...