ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കൂട്ടത്തിലുള്ള ഒരു കര്‍ഷകന്‍ കൂടി മരിച്ചു.ടിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന പഞ്ചാബ് മാന്‍സ സ്വദേശിയായ ഹര്‍വിന്ദര്‍ സിങ്ങാണ് മരിച്ചത്. 48 വയസായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന കര്‍ഷക സമരം രണ്ടുമാസമായതോടെ നൂറിലധികം കര്‍ഷകരുടെ ജീവനാണ് വെടിഞ്ഞത് . കൊടും ശൈത്യത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണം. സമര മുഖത്ത് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.