റിപ്പബ്ലിക് ദിനാഘോഷം : പത്തനംതിട്ടയില്‍ മന്ത്രി കെ. രാജു മുഖ്യാതിഥി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതത്തിന്റെ 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 26ന് നടക്കും. വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു മുഖ്യാതിഥിയാകും. സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ 8.30ന് ആരംഭിക്കും. മുഖ്യാതിഥി ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മുഖ്യാതിഥി പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കും. 9.15 ന് മുഖ്യാതിഥി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കില്ല.

കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്‌റ്റേഡിയം കവാടത്തില്‍ തെര്‍മല്‍ സ്കാനിംഗിന് വിധേയമാകേണ്ടതും കൈകള്‍ അണുവിമുക്തമാക്കേണ്ടതുമാണ്. സമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിക്കണം. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യരുത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അലക്‌സ് പി തോമസ് അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...