കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച്‌​ ഹരിയാന ബി.ജെ.പി നേതാവിന്‍റെ​ രാജി

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഖഡ്​: കേ​ന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങ​ള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച്‌​ ഹരിയാന ബി.ജെ.പി നേതാവിന്‍റെ​ രാജി. മുന്‍ പാര്‍ലമെന്‍ററി സെക്രട്ടറി കൂടിയായ രാംപാല്‍ മജ്​രയാണ്​ വ്യാഴാഴ്​ച ബി.ജെ.പി വിട്ടത്​.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതായി പ്രഖ്യാപിച്ച രാംപാല്‍ മജ്​ര നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ സമൂഹത്തിലെ മറ്റുമേഖലകളെയും പ്രതികൂലമായി ബാധിക്കും. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ്​ രാജിയെന്നും അദ്ദേഹം പറഞ്ഞു.

2019ലാണ്​ ​െഎ.എന്‍.എല്‍.ഡി വിട്ട്​ മജ്​ര ബി.ജെ.പിയിലെത്തിയത്​. മൂന്നുതവണ ഹരിയാന നിയമസഭയിലും അ​േദ്ദഹം അംഗമായിരുന്നു. അടിസ്​ഥാന താങ്ങുവില സംബന്ധിച്ച നിര്‍ദേശം കാര്‍ഷിക നിയമങ്ങളില്‍ ഇല്ലെന്ന്​ ചൂണ്ടിക്കാട്ടി സെപ്​റ്റംബറില്‍ മജ്​ര രംഗത്തെത്തിയിരുന്നു.

റിപബ്ലിക്​ ദിനത്തിലെ കര്‍ഷകരുടെ ട്രാക്​ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്ന്​ പറഞ്ഞ മജ്​ര സമാധാനപരമായ കര്‍ഷകരുടെ പ്രതിഷേധത്തെ അട്ടിമറിക്കാനാണ്​ കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

കര്‍ഷക പ്രക്ഷോഭത്തി​നിടെ അതിശൈത്യവും ഹൃദയാഘാതവും അപകടങ്ങളും മൂലം 150ല്‍ അധികം കര്‍ഷകര്‍ മരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച്‌​ സര്‍ക്കാര്‍ ഒരക്ഷരം മിണ്ടാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണക്കുന്നവര്‍, സുഹൃത്തു​ക്കള്‍, അഭ്യൂദയകാംക്ഷികള്‍ തുടങ്ങിയവരുമായി കൂടി​യാലോചിച്ച ശേഷം ഭാവി തീരുമാനങ്ങളെടുക്കുമെന്നും മജ്​ര പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...