കേരളത്തില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് ബിജെപി നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചുയുണ്ടാകുമെന്നു ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന്‍റെ എഡിറ്റേഴ്സ് അവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരിയാണ് കേരളത്തില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞത്. കേരളത്തിലെ എല്‍ഡിഎഫിന് ബദലാകുവാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി . വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പറഞ്ഞു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന പോരാട്ടം എല്‍ഡിഎഫും, എന്‍ഡിഎയും തമ്മിലായിരിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുന്നതിനു പിന്നലെ പ്രധാന കാരണം വികസന വിരോധികളായതിനാലാണ്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വികന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതാണെന്നു തുറന്നു പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് വികസന വിരോധികളാണെന്ന നാരായണന്‍നമ്പൂതിരിയുടെ അഭിപ്രായം അതാണ് സൂചിപ്പിക്കുന്നത്.

ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കരുതെന്നു കോണ്‍ഗ്രസിനോട് മുസ്ലീംലീഗിന് പറയേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ ഗതികേടുകൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. മുന്നണിയിലെ ഒരു ഘടകകക്ഷി പറയുന്നതു കേട്ട് പ്രവര്‍ത്തിക്കേണ്ട സഹാചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും നാരായണന്‍നമ്പൂതിരി ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായിരിക്കുന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസ് അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. അതിനെ ഇല്ലാതാക്കന്‍ ആരും ശ്രമിക്കേണ്ട, അവര്‍ അതിന്‍റെ വക്കില്‍ എത്തിനില്‍ക്കുകയാണെന്നും നാരായണന്‍നമ്പൂതിരി പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....