കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം : മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സമര വേദിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കര്‍ഷക സമരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് പരസ്യമായി മറുപടി നല്‍കിയേക്കും.

സംയുക്ത കര്‍ഷകസമിതി രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തുന്ന പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നത്. കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഉറച്ച ഭൂരിപക്ഷമുണ്ടായിരിക്കേ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതോടെ ഗവര്‍ണര്‍ ഒരു വശത്തും സര്‍ക്കാരും പ്രതിപക്ഷവും മറുവശത്തുമായുള്ള രാഷ്ട്രീയപ്പോരിന് വഴിയൊരുങ്ങി. ഗവര്‍ണറുടെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടാകാമെന്ന ആരോപണവുമായി കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...