Sunday, May 12, 2024 10:50 pm

വിവാദ കൃഷി നിയമങ്ങള്‍ സംബന്ധിച്ച്‌ കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാദ കൃഷി നിയമങ്ങള്‍ സംബന്ധിച്ച്‌ കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച ഇന്ന് നടക്കും. വിജ്ഞാന്‍ ഭവനില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും കര്‍ഷക സംഘടനാ പ്രതിനിധികളുമായി ഉച്ചയ്ക്കു രണ്ടു മണിയ്ക്കാണ് ചര്‍ച്ച നടക്കുക. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍ രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്.

കരിനിയമങ്ങള്‍ പിന്‍വലിച്ച്‌ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ റിപ്പബ്ലിക്ക്‌ ദിനത്തില്‍ ഔദ്യോഗിക പരേഡിനുശേഷം സമാന്തര പരേഡ്‌ നടത്തുമെന്ന്‌ കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെ പരമാവധി കര്‍ഷകരെ വരുംദിവസങ്ങളില്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കര്‍ഷകര്‍ 25നു ഡല്‍ഹിയിലേക്കു കടക്കും.

ഇന്നലെ നടന്ന ട്രാക്ടര്‍ മാര്‍ച്ചുകളില്‍ 5000ല്‍പരം ട്രാക്ടര്‍ നിരന്നുവെന്ന്‌ സംയുക്ത സമരസമിതി അറിയിച്ചു. ഉത്തര്‍പ്രദേശ്‌, ഹരിയാന, പഞ്ചാബ്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലും വിവിധ പട്ടണങ്ങളിലും ട്രാക്ടര്‍ റാലികള്‍ നടന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

0
കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം....

ഭരണമാറ്റം ഉറപ്പ്, 75 തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും : ശശി...

0
ദില്ലി: രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും...

തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. ബെംഗലൂരു,...

ഉറ്റവരാൽ ഉപേക്ഷിക്കപെട്ട് അവശ നിലയിലായ വയോധികരെ ഏറ്റെടുത്ത് സിപിഐഎം

0
കോന്നി : ഉറ്റവരാൽ ഉപേക്ഷിക്കപെട്ട് അവശ നിലയിലായ വയോധികരെ ഏറ്റെടുത്ത് സിപിഐഎം....