എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക് ; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തൃക്കൊടിത്താനം സന്തോഷ് നഗര്‍ പാറയില്‍ അജേഷ് (26), തൃക്കൊടിത്താനം പൊട്ടശേരി തൈപ്പറമ്പില്‍ അന്‍സില്‍ (19)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച തൃക്കൊടിത്താനം കടുത്താല്‍ പറമ്പ്  ഭാഗത്താണ് സംഭവം.

കൂട്ടുകാര്‍ക്കൊപ്പം കളി കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴാണ് പൊട്ടശേരി സ്വദേശിയായ കുട്ടിക്ക് വെടിയേറ്റത്. ഇടതു തോളിന് താഴെ നെഞ്ചിന്റെ വശത്ത് പെല്ലറ്റ് (എയര്‍ഗണ്ണിലെ തിര) തുളഞ്ഞു കയറി. വിദ്യാര്‍ഥി തന്നെയാണ് പെല്ലറ്റ് എടുത്തു കളഞ്ഞത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.

തോക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞ പ്രതികളെ തൃക്കൊടിത്താനം സിഐ എ അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. വിജനമായ പ്രദേശത്ത് പക്ഷികളെ വെടിവെയ്ക്കാന്‍ വന്നതാണെന്നാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...