Thursday, March 28, 2024 4:02 pm

കാനഡയില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാനഡയില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കുര്യനാട് മണിയാക്കുപാറ പൂവത്തിനാല്‍ സെബാസ്റ്റ്യന്‍(ബേബി) – മിനി ദമ്പതികളുടെ മകന്‍ ഡെന്നിസ് സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിക്ക് കാനഡയിലെ വടക്കന്‍ ലണ്ടനിലെ അഡ്ലെയ്ഡ് സ്ട്രീറ്റ് ട്രാഫിക് സിഗ്‌നലിനടുത്തായിരുന്നു അപകടം.

Lok Sabha Elections 2024 - Kerala

സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഡെന്നിസ് സെബാസ്റ്റ്യന്റെ കാറില്‍ അമിതവേഗത്തിലെത്തിയ മറ്റൊരു കാര്‍ ഇടിച്ചു. ഡെന്നിസാണ് കാര്‍ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. പ്ലസ്ടു പൂര്‍ത്തിയാക്കിയ ശേഷമാണ് ഡെന്നിസ് പഠനത്തിനായി കാനഡയില്‍ പോയത്. വടക്കന്‍ ലണ്ടന്‍ സ്പാനിഷോ കോളജില്‍ രണ്ടാം വര്‍ഷ ഇലക്‌ട്രോ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു ഡെന്നിസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. സഹോദരി: ഡോണ സെബാസ്റ്റ്യന്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് ഏപ്രില്‍ ഒന്ന് വരെ

0
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. 104.63 ദശലക്ഷം...

താജ് മഹലിനെ ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നും പേര് മാറ്റണമെന്നും ഹർജി

0
നൃൂഡൽ​ഹി : താജ് മഹലിനെ ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനാ നേതാവ്...

സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കത്തുന്ന വേനൽചൂടിൽ ആശ്വാസമായി ചില ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന്...