സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിന് മുമ്പാകെ ഹാജരായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിന് മുമ്പാകെ ഹാജരായി. ഇന്ന് രാവിലെ 10 മുമ്പായി മൊഴിയെടുക്കാന്‍ ഹാജരാകരണമെന്ന് കസ്റ്റംസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയത്.

ഇതിനു മുമ്പ്  രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌നയും സരിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചത്. എന്നാല്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തല്‍ക്കാലത്തേക്ക് തന്നെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലായി അയ്യപ്പന്‍ നല്‍കിയ മറുപടിയില്‍ ഉണ്ടായിരുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അടക്കം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വ്യക്തിപരമാണെന്ന് കരുതുന്നില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ചില പ്രത്യേക സാഹചര്യത്തില്‍ നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷം ആക്ഷേപങ്ങള്‍ കൊണ്ടുവരുന്നതാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആണ്. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. അയ്യപ്പനെ ചോദ്യം ചെയ്യണമെന്ന കസ്റ്റംസ് ആവശ്യത്തെ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...