പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ ട്രാ​ക്ട​റു​ക​ള്‍ കൊ​ണ്ട് ഇ​ടി​ച്ചു​നീ​ക്കി കര്‍ഷകര്‍ റാലി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സ​മ​രം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രു​ടെ ട്രാക്‌​ട​ര്‍ റാ​ലി ആ​രം​ഭി​ച്ചു. സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ന്ന് ക​ര്‍​ഷ​ക​ര്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച്‌ തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ര്‍​ഷ് ക​മ്മി​റ്റി പ​ഞ്ചാ​ബി​ന്റെ നേതൃത്വ​ത്തി​ലാ​ണ് റാ​ലി.

രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക റി​പ്പബ്ലി​ക് പ​രേ​ഡ് അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം റാ​ലി ന​ട​ത്താ​നാ​യി​രു​ന്നു അ​നു​മ​തി. എന്നാ​ല്‍ നി​ശ്‌​ച​യി​ച്ചി​രു​ന്ന സ​മ​യ​ത്തെ​ക്കാ​ള്‍ മുമ്പ് ക​ര്‍​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സിം​ഗു​വി​ല്‍ ഒ​രു വി​ഭാ​ഗം ക​ര്‍​ഷ​ക​ര്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ ട്രാ​ക്ട​റു​ക​ള്‍ കൊ​ണ്ട് ഇ​ടി​ച്ചു​നീ​ക്കി. പോ​ലീ​സ് നി​ര്‍​ത്തി​യി​ട്ട ട്ര​ക്കു​ക​ള്‍ ക​ര്‍​ഷ​ക​ര്‍ നീ​ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തു​ന്ന​ത്. റാ​ലി​യി​ല്‍ ഒരു ല​ക്ഷ​ത്തോ​ളം ട്രാ​ക്ട​റു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​ബി​ല്‍ നി​ന്ന് കു​തി​ര​പ്പ​ട​യ​ട​ക്കം റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ലും ഹ​രി​യാ​ന​യി​ലു​മാ​യി ആ​റ് മേ​ഖ​ല​ക​ളി​ലാ​ണ് ട്രാ​ക്‌​ട​റു​ക​ള്‍ ഒ​രേ​സ​മ​യം റാ​ലി ന​ട​ത്തു​ന്ന​ത്.

ക​ര്‍​ഷ​ക പ​രേ​ഡി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സിം​ഗു, തി​ക്രി, ഗാ​സി​പൂ​ര്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും പോ​ലീ​സും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...